Picsart 23 03 01 00 30 08 128

ബുമ്ര അയർലാണ്ടിന് എതിരായ പരമ്പരയിൽ തിരിച്ചെത്തും എന്ന് ജയ് ഷാ

ബുമ്ര ഉടൻ തന്നെ ദേശീയ ടീമിലേക്ക് മടങ്ങിവരുമെന്ന വാർത്ത സ്ഥിരീകരിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബുംറ പൂർണ ആരോഗ്യവാനാണെന്നും ഇന്ത്യയുടെ വരാനിരിക്കുന്ന അയർലൻഡ് പരമ്പരയിൽ ഉൾപ്പെടുത്തും എന്നും ജയ് ഷാ പറഞ്ഞു.

Credit: BCCI Twitter

“ബുമ്ര പൂർണ്ണമായും ഫിറ്റാണ്, അദ്ദേഹം അയർലൻഡ് പരമ്പരയുടെ ഭാഗമായേക്കാം,” ഷാ പറഞ്ഞതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ആഗസ്റ്റ് 18, 20, 23 തീയതികളിൽ ഡബ്ലിനിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പര ഇന്ത്യ അയർലണ്ടിൽ കളിക്കുന്നുണ്ട്‌.

2022 ജൂലൈയിൽ നടുവിന് പരിക്കേറ്റത് മുതൽ ബുമ്ര ടീമിൽ നിന്ന് പുറത്താണ്. 2022 ടി20 ലോകകപ്പ്, 2022 ഏഷ്യാ കപ്പ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ തുടങ്ങി നിരവധി പ്രധാന ടൂർണമെന്റുകളിൽ ബുംറയ്ക്ക് നഷ്ടമായിരുന്നു.

Exit mobile version