Picsart 23 06 28 00 15 08 376

ബുമ്ര തിരികെയെത്തുന്നു, പരിശീലന മത്സരങ്ങൾ കളിക്കും

പരിക്ക് കാരണം നീണ്ടകാലമായി പുറത്ത് ഇരിക്കുന്ന ഇന്ത്യൻ പേസർ ബുമ്ര കളത്തിലേക്ക് തിരികെയെത്തുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം, ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) സുഖം പ്രാപിക്കാനുള്ള പാതയിലാണ് ബുമ്ര ഇപ്പോൾ. ഇന്ത്യയിൽ മാത്രം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് 100 ദിവസം ബാക്കിനിൽക്കെ താരം തിരികെ കളത്തിൽ എത്താനുള്ള തീവ്രമായ ശ്രമത്തിലാണ്‌.

ഫാസ്റ്റ് ബൗളർ നെറ്റ്സിൽ പന്തെറിയാൻ തുടങ്ങിയിട്ടുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്‌. എൻസിഎയിൽ ബുമ്ര ചിക പരിശീലന മത്സരങ്ങൾ കളിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. അഞ്ച് പരിശീലന മത്സരങ്ങളോളം ബുമ്ര കളിക്കുന്നത്. ബുമ്ര ഏഴ് ഓവറുകൾ നെറ്റ്സിൽ ഇപ്പോൾ എറിയുന്നുണ്ട്. ടി20 ലോകകപ്പും ഏഷ്യാ കപ്പും ഐ പി എല്ലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും എല്ലാം ബുമ്രക്ക് പരിക്ക് കാരണം നഷ്ടമായിരുന്നു.

അടുത്ത മാസം എൻസിഎയിൽ നടക്കുന്ന പരിശീലന മത്സരങ്ങൾ കളിച്ച ശേഷം ബുമ്രയെ ടീമിൽ എടുക്കുന്നത് ബി സി സി ഐ പരിഗണിക്കും.

Exit mobile version