Picsart 23 08 03 11 47 56 248

“ബുമ്ര ഇല്ലെങ്കിൽ ഇന്ത്യ ലോകകപ്പിൽ തോൽക്കും”

ഒക്‌ടോബർ 5 ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് ജസ്പ്രീത് ബുംറ കളിക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ് എന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ലോകകപ്പ് പോലുള്ള ഉയർന്ന സമ്മർദ്ദമുള്ള ടൂർണമെന്റിൽ നോക്കൗട്ട് മത്സരങ്ങൾ വിജയിക്കാനുള്ള ഇന്ത്യയുടെ സാധ്യത ബുംറയുടെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നുവെന്നും കൈഫ് പറഞ്ഞു.

നടുവേദനയെ തുടർന്ന് 2022 സെപ്തംബർ മുതൽ ബുംറ വിശ്രമത്തിലാണ്. ഐസിസി ടി20 ലോകകപ്പ് 2022, ഏഷ്യാ കപ്പ് 2022 തുടങ്ങിയ സുപ്രധാന ടൂർണമെന്റുകളിൽ എല്ലാം ഇന്ത്യക്ക് ബുമ്രയെ നഷ്ടമായിരുന്നു‌.

“ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകൾ പരിക്കേറ്റവർ തിരിച്ചുവരുന്നതിനെ ആശ്രയിച്ചിരിക്കും.. നീണ്ട പരിക്കിന് ശേഷം ബുംറ ഇപ്പോൾ തിരികെ വരുന്നുണ്ട്. അവൻ എത്രത്തോളം ഫിറ്റാണെന്ന് നമുക്ക് ഒരു ധാരണ ലഭിക്കണം. സ്വന്തം തട്ടകത്തിൽ നടക്കുന്ന ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ ഇന്ത്യക്ക് പൂർണ ആരോഗ്യമുള്ള ബുംറയെ ആവശ്യമുണ്ട്,” കൈഫ് പറഞ്ഞു.

“ബുംറ കളിച്ചില്ലെങ്കിൽ ഞങ്ങൾ തോൽക്കും, ഏഷ്യാ കപ്പ് ടി20, 2022 ടി20 ലോകകപ്പ് എന്നിവയിൽ ഞങ്ങൾ തോറ്റത് പോലെ പരാജയം ആവർത്തിക്കും. ഞങ്ങൾക്ക് അദ്ദേഹത്തിന് ഒരു ബാക്കപ്പ് ഇല്ല.” കൈഫ് തുടർന്നു.

“കെ എൽ രാഹുൽ, പന്ത്, അയ്യർ എന്നിവരുൾപ്പെടെയുള്ള പ്രധാന കളിക്കാരും തിരികെ വരണം. ഇന്ത്യൻ ടീം ഇപ്പോൾ കടലാസിൽ ശക്തരല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version