Whatsapp Image 2022 08 17 At 12.55.31 Pm

ബുമ്രയും ഹർഷൽ പട്ടേലും ലോകകപ്പ് സ്ക്വാഡിൽ ഉണ്ടാകും

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഏഷ്യാ കപ്പിലെ ടീമിൽ നിന്ന് മാറ്റങ്ങളോടെ ആകും ഇന്ത്യ ലോകകപ്പിന് യാത്ര തിരിക്കുക. സെപ്റ്റംബർ 16നാകും ഇന്ത്യ തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിക്കുക. സ്ക്വാഡിൽ പ്രധാന മാറ്റം ഉണ്ടാകുക പേസ് ബൗളിംഗ് ഡിപാർട്മെന്റിൽ ആകും. പരിക്ക് കാരണം ടീമിൽ ഇല്ലാതിരുന്ന ബുമ്രയും ഹർഷാൽ പട്ടേലും ടീമിലേക്ക് തിരികെയെത്തും.

ഇരുവരും ഫിറ്റ്നെസ് വീണ്ടെടുത്തു എന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോൾ ഉള്ള പേസ് അറ്റാക്കിൽ നിന്ന് ആവേശ് ഖാൻ ടീമിന് പുറത്താകും. അർഷ്ദീപും ഭുവനേശ്വർ കുമാറും സ്ഥാനം നിലനിർത്തും. ഏറെ വിമർശനങ്ങൾ ഉയർന്നു എങ്കിലും മൊഹമ്മദ് ഷമി ടീമിൽ എത്താൻ സാധ്യത ഇല്ല. സ്പിന്നർമാരിൽ നിൻ രണ്ട് പേർ പുറത്താകുന്നു എങ്കിൽ മാത്രമെ ഷമിക്ക് സാധ്യത കാണുന്നുള്ളൂ. സെലക്ഷൻ കമ്മിറ്റി ലോകകപ്പ് ടീമിലും കാർത്തികിനെയും പന്തിനെയും ഒരുമിച്ച് ഉൾപ്പെടുത്തുമോ എന്നതും നോക്കിക്കാണേണ്ടതുണ്ട്‌.

Exit mobile version