
ബിസിസിഐയുടെ പുതിയ ഫീസ് ഘടന പ്രകാരം ഏഴ് കോടി പ്രതിവര്‍ഷം ലഭിക്കുന്ന ഗ്രേഡ് എ+ വിഭാഗത്തില്‍ ഇടം പിടിച്ച് അഞ്ച് താരങ്ങള്‍. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് ഏഴ് കോടി മതിപ്പ് ബിസിസഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് താരങ്ങള്‍ ഗ്രേഡ് എ വിഭാഗത്തിലും 8 താരങ്ങള്‍ ഗ്രേഡ് ബി വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രേഡ് സിയില്‍ സുരേഷ് റെയ്ന ഉള്‍പ്പെടെ ഏഴ് താരങ്ങളാണുള്ളത്.
ഇന്ത്യന്‍ ടെസ്റ്റ് താരം മുഹമ്മദ് ഷമിയുടെ പേര് ബിസിസിഐ ഇന്ന് പുറത്ത് വിട്ട 26 അംഗ ലിസ്റ്റില്‍ ഇല്ല.
ഗ്രേഡ് എ+ (7 കോടി): വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ
ഗ്രേഡ് എ (5 കോടി): എംഎസ് ധോണി, ആര് അശ്വിന്, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, മുരളി വിജയ്, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ
ഗ്രേഡ് ബി (3 കോടി): ഉമേഷ് യാദവ്, കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ഇശാന്ത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക്
ഗ്രേഡ് സി (1 കോടി): സുരേഷ് റെയ്ന, കേധാര്‍ ജാഥവ്, മനീഷ് പാണ്ഡേ, അക്സര്‍ പട്ടേല്‍, കരുണ്‍ നായര്‍, പാര്‍ത്ഥിവ് പട്ടേല്‍, ജയന്ത് യാദവ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial