
ന്യൂസിലാണ്ടിനെതിരെ പരമ്പര വിജയത്തിനു നിര്‍ണ്ണായകമായ ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ജസ്പ്രീത് ബുംറ ഏറ്റവും പുതിയ ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഹസന് അലിയാണ് ഏകദിന ബൗളിംഗില്‍ ഒന്നാം സ്ഥാനം ഇപ്പോളും കൈയ്യാളുന്നത്. ആദ്യ 20 സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അക്സര്‍ പട്ടേലും(8ാം സ്ഥാനം) ഭുവനേശ്വര്‍ കുമാറും(15ാം സ്ഥാനം) ലിസ്റ്റിലുണ്ട്.
ദക്ഷിണാഫ്രിക്കയുടെ ഇമ്രാന് താഹിര്‍ ആണ് രണ്ടാം സ്ഥാനത്ത്. 4, 5 സ്ഥാനങ്ങള്‍ യഥാക്രമം ജോഷ് ഹാസല്‍വുഡും കാഗിസോ റബാഡയും നേടിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial