Picsart 24 02 03 16 24 48 901

കരിയറിലെ ഉയർന്ന ഐസിസി ടെസ്റ്റ് ബൗളിംഗ് റേറ്റിംഗുമായി ജസ്പ്രീത് ബുംറ!!

ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ജസ്പ്രീത് ബുംറ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റ് നേടി. അദ്ദേഹം 904 പോയിൻ്റ് നേടി,ൽ. ഒരു ഇന്ത്യൻ ബൗളറുടെ എക്കാലത്തെയും ഉയർന്ന റേറ്റിംഗിനുള്ള രവിചന്ദ്രൻ അശ്വിൻ്റെ റെക്കോർഡിനൊപ്പം ഇതോടെ ബുംറ എത്തി. ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിൽ ബുംറയുടെ മികച്ച പ്രകടനമാണ് ഇതുവരെ കാണാൻ കഴിഞ്ഞത്.

ബ്രിസ്ബേനിൽ നടന്ന മൂന്നാം ടെസ്റ്റിൽ അദ്ദേഹം ഒമ്പത് വിക്കറ്റ് വീഴ്ത്തിയിരുന്നു. 10.90 ശരാശരിയിൽ പരമ്പരയിൽ 21 വിക്കറ്റ് ബുമ്രക്ക് ആയി. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയേക്കാൾ 48 പോയിൻ്റ് മുന്നിലാണ് ബുമ്ര ഇപ്പോൾ.

Exit mobile version