ഇംഗ്ലണ്ടില്‍ ബുംറയും ഭുവനേശ്വറും തിളങ്ങും: ഗ്ലെന്‍ മക്ഗ്രാത്ത്

- Advertisement -

ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ പോകുന്ന രണ്ട് ബൗളര്‍മാര്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ആയിരിക്കുമെന്ന് പറഞ്ഞ് ഗ്ലെന്‍ മക്ഗ്രാത്ത്. ബുംറയുടെ ആക്ഷന്റെ പ്രത്യേകത താരത്തെ അപകടകാരിയാക്കുമെന്ന് മഗ്രാത്ത് പറഞ്ഞു. ഇംഗ്ലണ്ടില്‍ സ്വമേധയാ ലഭിക്കുന്ന സീമും സ്വിംഗും ഉപയോഗപ്പെടുത്തവാന്‍ കൃത്യമായ ലെംഗ്ത്തില്‍ പന്തെറിയുക മാത്രം ചെയ്താല്‍ മതിയെന്നും മഗ്രാത്ത് പറഞ്ഞു. ജസ്പ്രീത് ബുംറ ഡ്യൂക്ക് ബോളില്‍ പന്തെറിയുന്നത് ആസ്വദിക്കുമെന്നാണ് മഗ്രാത്ത് പറഞ്ഞത്.

ഇരുവരും തങ്ങളുടെ പരിചയസമ്പത്തും വേണ്ട വിധത്തില്‍ ഉപയോഗിക്കാനായാല്‍ ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും താരങ്ങളാവുക ഇവരായിരിക്കുമെന്നാണ് മഗ്രാത്ത് പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement