Site icon Fanport

ബുംറക്ക് വിശ്രമം, ഓസ്ട്രേലിയക്കെതിരെയും ന്യൂസിലാൻഡിനെതിരെയും കളിക്കില്ല

ഓസ്ട്രേലിയക്കും ന്യൂസിലാൻഡിനുമെതിരെയുള്ള മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ച് ബി.സി.സി.ഐ. ബുംറക്ക് പകരമായി ഓസ്ട്രലിയക്കെതിരായ ഏകദിന മത്സരങ്ങൾക്ക് മുഹമ്മദ് സിറാജും ന്യൂസിലാൻഡിനെതിരായ ടി20 മത്സരങ്ങൾക്ക് സിദ്ധാർഥ് കൗളിനെയും ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

ഓസ്ട്രേലിയക്കെതിരെയുള്ള നാല് ടെസ്റ്റ് പരമ്പരകളിൽ 157 ഓവറുകൾ ബുംറ ബൗൾ ചെയ്തിരുന്നു.ഇതാണ് താരത്തിന് വിശ്രമം അനുവദിക്കാൻ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്. ഔട്രേലിയക്കെതിരായ ടെസ്റ്റ് സീരിസിൽ 21 വിക്കറ്റുകളും ബുംറ വീഴ്ത്തിയിരുന്നു.

രഞ്ജി ട്രോഫിയിലും ന്യൂസിലാൻഡ് എ ടീമിനെതിരെയും പുറത്തെടുത്ത മികച്ച പ്രകടനമാണ് സിറാജിനു ടീമിൽ സ്ഥാനം നേടിക്കൊടുത്തത്. സിദ്ധാർത്ഥ് കൗളും രഞ്ജിയിലും ന്യൂസിലാൻഡ് എ ടീമിനെതിരെയും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Exit mobile version