Site icon Fanport

ബുംറയുടെ പരിക്കിന് കാരണം താരത്തിന്റെ ആക്ഷൻ അല്ലെന്ന് നെഹ്റ

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ പരിക്ക് താരത്തിന്റെ ആക്ഷൻ കൊണ്ടല്ലെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. മറ്റു ഫാസ്റ്റ് ബൗളർമാരിൽ നിന്ന് വ്യത്യസ്തമായ ആക്ഷൻ ആണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ബുംറയുടേത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പര തുടങ്ങാനിരിക്കെയാണ് പരിക്ക് മൂലം ബുംറ ഇന്ത്യൻ ടീമിന് പുറത്ത്പോയത്.

“താരത്തിന്റെ പരിക്ക് ബുംറയുടെ ആക്ഷനുമായി ബന്ധപ്പെട്ട കാര്യമല്ല. അത് കൊണ്ട് തന്നെ താരം ആക്ഷൻ മാറ്റേണ്ട ആവശ്യം ഇല്ല. അതെ സമയം താരം ആക്ഷൻ മാറ്റാൻ ശ്രമിച്ചാൽ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനാവില്ല.  പരിക്ക് മാറി ബുംറക്ക് അതെ ആക്ഷൻ ഉപയോഗിച്ച് ബൗൾ ചെയ്യാം” നെഹ്റ പറഞ്ഞു.

പരിക്ക് മൂലം താരം രണ്ടു മാസത്തേക്ക് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായിരുന്നു. ഇതോടെ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പരയും ബംഗ്ളദേശിനെതിരെയുള്ള പരമ്പരയും ഇതോടെ നഷ്ട്ടമാകും. താരത്തിന് പകരം ഉമേഷ് യാദവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

Exit mobile version