Site icon Fanport

ബുമ്ര ടീമിൽ തിരികെയെത്തും

ശ്രീലങ്കയ്ക്ക് എതിരായ ട്വി20 പരമ്പരയ്ക്കും ഓസ്ട്രേലിയക്ക് എതിരായ് ഏകദിനങ്ങൾക്കും ഉള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ പേസ് ബൗളർ ബുമ്ര ഇന്ന് പ്രഖ്യാപിക്കുന്ന ടീമിൽ ഉണ്ടാകും. ഫിറ്റ്നെസ് വീണ്ടെടുത്ത ബുമ്ര ഇന്ത്യക്കായി നെറ്റ്സിൽ ബൗൾ ചെയ്തിരുന്നു. ജനുവരി 5നാണ് ശ്രീലങ്കയ്ക്ക് എതിരാറ്റ ട്വി20 പരമ്പർ തുടങ്ങുന്നത്. 14 ജനുവരി മുതൽ ആണ് ഓസ്ട്രേലിയക്ക് എതിരാറ്റ ഏകദിന പരമ്പര തുടങ്ങുന്നത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം ഡെൽഹിയിൽ നടക്കുന്ന സെലക്ഷൻ മീറ്റിംഗിനു ശേഷമാകും ടീം പ്രഖ്യാപിക്കുക‌. അവസാന നാലു മാസ്മാായി ബുമ്ര പരിക്ക് കാരണം വിശ്രമത്തിലാണ്. ഫിറ്റ്നെസ് വീണ്ടെടുത്തു എങ്കിലും ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയാകും ബുമ്രയ്ക്ക് തിരിച്ചുവരാൻ ഉചിതം എന്നാണ് സെലക്ഷൻ കമ്മിറ്റിയിലെ അഭിപ്രായം

Exit mobile version