Site icon Fanport

ബുംറക്ക് മൂന്ന് മോശം മത്സരങ്ങൾ ഉണ്ടാവട്ടെയെന്ന് ആശംസിച്ച് ന്യൂസിലാൻഡ് താരം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറക്ക് മൂന്ന് മോശം മത്സരങ്ങൾ ഉണ്ടാവട്ടെയെന്ന് ആശംസിച്ച് ന്യൂസിലാൻഡ് ബാറ്റ്സ്മാൻ മാർട്ടിൻ ഗുപ്റ്റിൽ. ഇന്ത്യക്കെതിരായ രണ്ടാം ടി20 മത്സരം തോറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു മാർട്ടിൻ ഗുപ്റ്റിൽ. ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ന്യൂസിലാൻഡിനു ബാക്കിയുള്ള മൂന്ന് മത്സരങ്ങൾ വളരെ നിർണ്ണായകമാണ്. അത് കൊണ്ട് തന്നെ തന്നെ ആ മത്സരങ്ങളിൽ ബുംറ മികച്ച പ്രകടനം പുറത്തെടുക്കാതിരിക്കട്ടെയെന്നാണ് ഗുപ്റ്റിൽ ആശംസിച്ചത്.

അവസാന ഓവറുകൾ എറിയുന്നതിൽ ബുംറ വളരെ മികച്ച ബൗളർ ആണെന്നും ഗുപ്റ്റിൽ പറഞ്ഞു. ബുംറയുടെ ബൗളിങ്ങിൽ നിന്ന് രക്ഷപ്പെടുക എളുപ്പമല്ലെന്നും മികച്ച രീതിയിൽ സ്ലോ ബൗളും ബൗൺസറും എറിയാൻ ബുംറക്ക് കഴിയുമെന്നും ഗുപ്റ്റിൽ പറഞ്ഞു. രണ്ടാമത്തെ ടി20യിലെ പിച്ച് ആദ്യ മത്സരത്തിലെ പിച്ചിൽ നിന്ന് വ്യത്യസ്തമായിരുന്നെന്നും പിച്ച് കൂടുതൽ സ്ലോ ആയെന്നും സ്പിന്നർമാരെ കൂടുതൽ സഹായിച്ചെന്നും ഗുപ്റ്റിൽ പറഞ്ഞു. ന്യൂസിലാൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളിലും കൂടുതൽ വിക്കറ്റ് നേടിയില്ലെങ്കിലും മികച്ച എക്കണോമിയിൽ ബുംറ പന്തെറിഞ്ഞിരുന്നു.

Exit mobile version