Site icon Fanport

ബൂം ബൂം ബുമ്ര!! ഇംഗ്ലണ്ടിന്റെ 4 വിക്കറ്റുകൾ നഷ്ടം

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് 155-4 എന്ന നിലയിൽ. 24 റൺസുമായി ബെയർസ്റ്റോയും 5 റൺസുമായി ബെൻ സ്റ്റോക്സും ആണ് ക്രീസിൽ ഉള്ളത്. ഇപ്പോഴും ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 241 റൺസിന് പിറകിലാണ് ഇംഗ്ലണ്ട് ഉള്ളത്. രണ്ട് പ്രധാന വിക്കറ്റുകൾ വീഴ്ത്തി ബുമ്ര ആണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്.

ബുമ്ര 24 02 03 14 16 23 930

78 പന്തിൽ നിന്ന് 76 റൺസ് എടുത്ത സാക് ക്രോലിയെ അക്സർ പട്ടേൽ പുറത്താക്കി. സാക് ക്രോലൊയുടെ ഇന്നിംഗ്സ് ഇന്ത്യക്ക് ഭീഷണി ആയി ഉയർന്നിരുന്നു. 21 റൺസ് എടുത്ത ഡക്കറ്റിനെ കുൽദീപ് ആണ് പുറത്താക്കൊയത്. 23 റൺസ് എടുത്ത ഒലി പോപും 5 റൺസ് എടുത്ത ജോ റൂട്ടുമാണ് ബുമ്രക്ക് മുന്നിൽ വീണത്. ഒലിപോപിൽ ഒരു ഗംഭീര യോർക്കറിലൂടെ ആൺ ബുമ്ര പുറത്താക്കിയത്.

Exit mobile version