ബ്രോഡിന്റെ പരിക്ക് ഗുരുതരമല്ല

- Advertisement -

കൗണ്ടി ക്രിക്കറ്റിനിടെ പരിക്കേറ്റ മുന്‍ നിര ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട് ബ്രോഡിന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് അറിയിച്ച് നോട്ടിംഗാംഷയര്‍ മുഖ്യ കോച്ച് പീറ്റര്‍ മൂര്‍സ്. വോര്‍സെസ്റ്റര്‍ഷയറിനെതിരെ കളിക്കുന്നതിനിടെയാണ് നോട്ടിംഗാംഷയര്‍ താരത്തിനു പരിക്കേറ്റത്. രണ്ടാം ഇന്നിംഗ്സില്‍ വെറും 8 ഓവര്‍ മാത്രം എറിഞ്ഞ താരം രണ്ട് സെഷനുകളോളം ഫീല്‍ഡിലും ഇറങ്ങിയില്ല.

താരത്തിന്റെ അവസ്ഥയെക്കുറിച്ച് കരുതലോടെ ഇംഗ്ലണ്ട് മാനേജ്മെന്റ് വീക്ഷിക്കുമെന്നാണ് അറിയുന്നത്. ജെയിംസ് ആന്‍ഡേഴ്സണ്‍ നിലവില്‍ പരിക്കില്‍ നിന്ന് മോചിതനാകുവാനായി റീഹാബില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ബ്രോഡിനെക്കൂടി നഷ്ടമായാല്‍ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനു ഇത് തിരിച്ചടിയാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement