
സിംബാബ്വേ ബൗളര്‍ ബ്രയാന്‍ വിട്ടോറിയ്ക്ക് ബൗളിംഗില്‍ നിന്ന് വിലക്ക്. ഇത് മൂന്നാം തവണയാണ് അനിധികൃതമായ ബൗളിംഗ് ആക്ഷന്‍ കാരണം ബ്രയാന്‍ വിട്ടോറിയ്ക്ക് ഐസിസി വിലക്ക് ഏര്‍പ്പെടുത്തുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ താരത്തിന്റെ ബൗളിംഗ് മാച്ച് ഒഫീഷ്യലുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് വിലക്ക് വന്നത്.
ഐസിസി അംഗീകൃത പരിശോധന കേന്ദ്രത്തില്‍ നിന്ന് ആക്ഷന്‍ പരിശോധിച്ച് അനുകൂലമായ വിധി വരുന്നത് വരെ താരത്തിന്റെ വിലക്ക് തുടരും. 2016ലാണ് താരത്തിനു ആദ്യമായി വിലക്ക് നേരിടേണ്ടി വന്നത്. ജനുവരിയില്‍ വിലക്കിനു ശേഷം ജൂലായില്‍ വിലക്ക് നീങ്ങിയെങ്കിലും അതേ വര്‍ഷം നവംബറില്‍ വീണ്ടും വിലക്ക് വരുകയായിരുന്നു.
2018 ജനുവരിയില്‍ മാത്രമാണ് വിലക്ക് മാറി താരം വീണ്ടും ബൗളിംഗിലേക്ക് തിരികെ എത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial