Site icon Fanport

തനിക്ക് കോവിഡ് പോസറ്റീവ് എന്ന വാർത്തകൾ സത്യമല്ലെന്ന് ബ്രയാൻ ലാറ

തനിക്ക് കോവിഡ് പോസറ്റീവ് ആണെന്ന വാർത്തകൾ നിഷേധിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. ഇത്തരത്തിലുള്ള വാർത്ത സത്യമല്ലെന്നും താരം പറഞ്ഞു. സോഷ്യൽ മീഡിയയിലാണ് താരത്തിന്റെ കോവിഡ് ഫലം പോസറ്റീവ് ആണെന്ന് പ്രചരിച്ചത്.

എന്നാൽ താൻ കോവിഡ് ടെസ്റ്റ് നടത്തിയെന്നും അതിനെ ഫലം നെഗറ്റീവ് ആണെന്നും താരം വെളിപ്പെടുത്തി. കൊറോണ വൈറസ് പോലെയുള്ള മഹാമാരിയുടെ സമയത്ത് ഇത്തരത്തിലുള്ള നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിക്കരുതെന്നും താരം ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നല്ലതല്ലെന്നും ഈ വാർത്ത പ്രചരിപ്പിക്കുന്നതിലൂടെ തന്റെ സർക്കിളിൽ ഉള്ളവർക്ക് ആശങ്ക ഉണ്ടാവുമെന്നും ലാറ പറഞ്ഞു.

Exit mobile version