ബ്രണ്ടന്‍ ടെയിലറും കൈല്‍ ജാര്‍വിസും സിംബാബ്‍വേ ടെസ്റ്റ് ടീമില്‍

- Advertisement -

വെസ്റ്റിന്‍ഡീസിനെതിരെ ഈ വരുന്ന ശനിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള സിംബാബ്‍വേ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ നായകന്‍ ബ്രണ്ടന്‍ ടെയിലര്‍, കൈല്‍ ജാര്‍വിസ് എന്നിവരുടെ മടങ്ങിവരവാണ് ടീം പ്രഖ്യാപനത്തെ ഏറെ വാര്‍ത്താപ്രാധാന്യമുള്ള ഒന്നാക്കി മാറ്റിയിരിക്കുന്നത്. 16 അംഗ ടീമില്‍ ആദ്യമായി സോളമണ്‍ മീര്‍ ഇടം പിടിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരെയുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഏഴ് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിട്ടുള്ളത്.

ഒക്ടോബര്‍ 21, 29 തീയ്യതികളിലായാണ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അരങ്ങേറുക.

സിംബാബ്‍വേ: ഗ്രെയിം ക്രെമര്‍, ഹാമിള്‍ട്ടണ്‍ മസകഡ്സ, സോളമണ്‍ മീര്‍, ചാമു ചിബാബ, ക്രെയിഗ് ഇര്‍വിന്‍, ബ്രണ്ടന്‍ ടെയിലര്‍, സികന്ദര്‍ റാസ, ഷോണ്‍ വില്യംസ്, മാല്‍ക്കം വാല്ലര്‍, പീറ്റര്‍ മൂര്‍, റെഗിസ് ചകബ്‍വ, മൈക്കല്‍ ചിനൗയ, ക്രിസ് പോഫു, കൈല്‍ ജാര്‍വിസ്, ടെന്‍ഡായി ചിസോരോ, യാഷ മയാവോ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement