ബ്രണ്ടന്‍ ടെയിലര്‍ക്ക് മൂന്നര വര്‍ഷത്തെ വിലക്ക്

സിംബാബ്‍വേ മുന്‍ അന്താരാഷ്ട്ര താരം ബ്രണ്ടന്‍ ടെയിലര്‍ക്ക് ഐസിസിയുടെ വിലക്ക്. മൂന്നര വര്‍ഷത്തേക്കാണ് താരത്തെ ഐസിസി ക്രിക്കറ്റിൽ നിന്ന് വിലക്കിയത്. ഐസിസിയുടെ ആന്റി-കറപ്ഷന്‍ കോഡും ആന്റി-ഡോപിംഗ് കോഡും ലംഘിച്ചുവെന്നത് ചൂണ്ടിക്കാണിച്ചാണ് ബ്രണ്ടന്‍ ടെയിലറെ ഐസിസി വിലക്കിയത്.

താന്‍ യഥാസമയത്ത് ഒരു ബുക്കി തന്നെ സ്പോട്ട് ഫിക്സിംഗിന് സമീപിച്ചത് അറിയിച്ചില്ലെന്ന് താരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിന് പുറമെ താന്‍ കൊക്കൈന്‍ ഉപയോഗിച്ചുവെന്നും അദ്ദേഹം സമ്മതിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ താരത്തിന്റെ പരിശോധനയിൽ മയക്ക് മരുന്ന് ഉപയോഗത്തിൽ പോസിറ്റീവ് റിസള്‍ട്ട് ആയി എന്നും ഐസിസി ഇപ്പോള്‍ പുറത്ത് വിട്ടു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം 2025 ജൂലൈ 28ന് മാത്രമേ ഇനി ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുള്ളു.

Exit mobile version