ബിപിഎല്‍ ബംഗ്ലാദേശിനെ സഹായിക്കും: ടോം മൂഡി

- Advertisement -

ഐപിഎല്‍ വഴി ഇന്ത്യയില്‍ പുത്തന്‍ താരോദയങ്ങള്‍ കണ്ടെത്തിയത് പോലെ ബംഗ്ലാദേശ് ക്രിക്കറ്റിനു ഗുണകരമാകുന്നതാവും ബിപിഎല്‍ എന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ടോം മൂഡി. ഐപിഎല്‍, പിഎസ്എല്‍ ടീമുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള മൂഡി ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രംഗ്പൂര്‍ റൈഡേഴ്സിന്റെ കോച്ചാണ്.

യുവതാരങ്ങള്‍ക്ക് പുറമേ ബംഗ്ലാദേശിലെ അന്താരാഷ്ട്ര താരങ്ങള്‍ക്കും ഇത് ഏറെ ഗുണം ചെയ്യുമെന്ന് ടോം മൂഡി അഭിപ്രായപ്പെട്ടു. ടൂര്‍ണ്ണമെന്റിലെ വിദേശ കോച്ചുകളും വിദേശ കളിക്കാരുമായി ഇടപഴകുന്നത് താരങ്ങള്‍ക്ക് ഏറെ ഗുണകരമാകുമെന്ന് മൂഡി പറഞ്ഞു. ഐപിഎല്‍ കണ്ടെത്തിയ ഒട്ടേറെ ഇന്ത്യന്‍ താരങ്ങളുണ്ട് അത് പോലെ ബംഗ്ലാദേശിനും അനവധി യുവതാരങ്ങളെ ബിപിഎല്‍ സമ്മാനിക്കുമെന്ന് താന്‍ വിശ്വസിക്കുന്നു എന്ന് ഹൈദ്രബാദ് സണ്‍റൈസേഴ്സ് കോച്ച് വ്യക്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement