സീസണിലെ ഉയര്‍ന്ന സ്കോര്‍ നേടി ഖുല്‍ന ടൈറ്റന്‍സ്

- Advertisement -

രാജ്ഷാഹി കിംഗ്സിനെതിരെ മികച്ച ടി20 സ്കോര്‍ നേടി ഖുല്‍ന ടൈറ്റന്‍സ്. 2017 സീസണിലെ തന്നെ ഏറ്റവും മികച്ച സ്കോറാണ് ഇന്ന് ചിറ്റഗോംഗില്‍ ഖുല്‍ന അടിച്ചു കൂട്ടിയത്. നസ്മുള്‍ ഹൊസൈന്‍ സാന്റോ(49), അഫീഫ് ഹൊസൈന്‍(54*), നിക്കോളസ് പൂരന്‍(57), കാര്‍ലോസ് ബ്രാത്‍വൈറ്റ്(34) എന്നിവരുടെ സ്കോറിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടി. 5 സിക്സ് അടിച്ച് അഫീഫ് ഹൊസൈന്‍ തന്റെ അര്‍ദ്ധ ശതകം നേടി പുറത്താകാതെ നിന്നു. 38 പന്തുകളാണ് അഫീഫ് നേരിട്ടത്.

നിക്കോളസ് പൂരന്‍ 27 പന്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് 14 പന്തിലാണ് 34 റണ്‍സ് നേടിയത്. രാജ്ഷാഹിയ്ക്കായി 3 വിക്കറ്റ് നേട്ടവുമായി ജെയിംസ് ഫ്രാങ്കലിനും ഒരു വിക്കറ്റ് നേടി മുഹമ്മദ് സാമിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement