primus mobile
primus mobile

ചരിത്രം കുറിച്ച് ബോയഡ് റാങ്കിന്‍, അയര്‍ലണ്ടിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ്

ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 15ാം താരമായി അയര്‍ലണ്ടിന്റെ ബോയഡ് റാങ്കിന്‍. അയര്‍ലണ്ടിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന താരങ്ങളില്‍ റാങ്കിന്‍ മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റ് മുമ്പ് കളിച്ചിട്ടുള്ളത്. ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇംഗ്ലണ്ടിനു വേണ്ടി 2014ല്‍ റാങ്കിന്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഇത് കൂടാതെ അസ്ഹര്‍ അലിയെ പുറത്താക്കി റാങ്കിന്‍ തന്നെ അയര്‍ലണ്ടിന്റെ ആദ്യ വിക്കറ്റ് നേടുകയായിരുന്നു.

ഏക ടെസ്റ്റ് മാത്രമാണ് ഇംഗ്ലണ്ടിനു വേണ്ടി കളിക്കുവാന്‍ അവസരം റാങ്കിനു കിട്ടിയത്. അയര്‍ലണ്ടിന്റെ അരങ്ങേറ്റ ടെസ്റ്റ് റാങ്കിന്റെ രണ്ടാം ടെസ്റ്റാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial