ടി20കളിലെ ഇന്ത്യന്‍ കരുത്ത് ബൗളര്‍മാരോ?

- Advertisement -

പൊതുവേ ക്രിക്കറ്റ് ബാറ്റ്സ്മാന്മാര്‍ക്ക് മുന്‍തൂക്കമുള്ള കളിയായാണ് വിലയിരുത്തപ്പെടുന്നത്. കാലാകാലങ്ങളായി ക്രിക്കറ്റില്‍ വന്ന മാറ്റങ്ങള്‍ എന്നും ബാറ്റ്സ്മാന്മാരുടെ പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു. എന്നാല്‍ ഈ അടുത്തകാലത്തായി ഇന്ത്യയുടെ ടി20 പ്രകടനങ്ങളില്‍ ബൗളര്‍മാരുടെ സാന്നിധ്യവും തുല്യമായി തന്നെ പരിഗണിക്കേണ്ടതൊന്നാണെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയുടെ കഴിഞ്ഞ അഞ്ച് ടി20 പരമ്പരകള്‍ കണക്കിലെടുക്കുമ്പോള്‍ ലഭിക്കുന്ന ചില രസകരമായ വസ്തുതകളെന്തെന്നാല്‍ ഈ പരമ്പരകളിലെയെല്ലാം ബൗളര്‍മാരാണെന്നതാണ്. 2017ല്‍ ന്യൂസിലാണ്ടിനെതിരെയും ശ്രീലങ്കയ്ക്കെതിരെയും യഥാക്രമം ജസ്പ്രീത് ബുംറയും ജയദേവ് ഉനഡ്കടുമാണ് മാന്‍ ഓഫ് ദി സീരീസ് പട്ടം സ്വന്തമാക്കിയത്.

സമാനമായ സ്ഥിതിയില്‍ ദക്ഷിണാഫ്രിക്കയില്‍(2018) ഭുവനേശ്വര്‍ കുമാര്‍ മാന്‍ ഓഫ് ദി സീരീസ് ആയപ്പോള്‍ നിദാഹസ് ട്രോഫിയില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്നലെ അവസാനിച്ച അയര്‍ലണ്ടിനെതിരെയുള്ള പരമ്പരയില്‍ താരമായത് യൂസുവേന്ദ്ര ചഹാലായിരുന്നു.

കണക്കുകള്‍ സത്യമെങ്കില്‍ ബാറ്റ്സ്മാന്മാരോടൊപ്പം തന്നെ ഇന്ത്യന്‍ ടീമിന്റെ ശക്തിയായി ടി20യില്‍ ബൗളര്‍മാരും ഉയര്‍ന്നുവരുന്നു എന്ന് വേണം മനസ്സിലാക്കുവാന്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement