Muruganccb

ബൗളിംഗ് മികവിൽ ശ്രീ താരാമയെ വീഴ്ത്തി മുരുഗന്‍ സിസി ബി ടീം

സെലസ്റ്റിയൽ ട്രോഫിയിൽ മികച്ച വിജയവുമായി മുരുഗന്‍ സിസി ബി ടീം. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുരുഗന്‍ സിസി 30 ഓവറിൽ 164/9 റൺസ് മാത്രമേ നേടിയുള്ളുവെങ്കിലും എതിരാളികളെ 116 റൺസിന് ഓള്‍ഔട്ട് ആക്കി 48 റൺസിന്റെ മിന്നും വിജയം ആണ് ടീം നേടിയത്.

ബാറ്റിംഗിൽ മുരുഗന്‍ സിസി ഒരു ഘട്ടത്തിൽ 49/5 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. പിന്നീട് 89/7 എന്ന നിലയിൽ നിന്ന് 164 റൺസിലേക്ക് ടീം പൊരുതി എത്തുകയായിരുന്നു. വിഷ്ണുദത്ത്(30), ശ്രീജിത്ത്(29), വിജയ് എസ് വിശ്വനാഥ്(30), ആര്യന്‍(20) എന്നിവരാണ് മുരുഗന്‍ സിസി ബാറ്റിംഗിൽ തിളങ്ങിയത്. ശ്രീ താരാമയ്ക്കായി മനു മൂന്നും അനൂപ്, ജിന്‍ഷാദ്, രാഹുല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ബൗളിംഗിൽ ശ്രീജിത്ത് 3 വിക്കറ്റ് നേടിയപ്പോള്‍ ദേവിസ് ഗോവിന്ദ്, വിജയ് എസ് വിശ്വനാഥ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയാണ് 24.1 ഓവറിൽ മുരുഗന്റെ വിജയമൊരുക്കിയത്.

Exit mobile version