തന്റെ കന്നി ടി20 ശതകം സ്വന്തമാക്കി ബൂം ബൂം

ബൂം ബൂം അഫ്രിദി, അതിര്‍ത്തിയ്ക്കുമപ്പുറം ഈ താരത്തെ സ്നേഹിച്ചവര്‍ ഏറെയാണ്. ഒരു കാലഘട്ടത്തില്‍ ക്രിക്കറ്റ് ലോകത്തെ തന്റെ വിസ്ഫോടനാത്മകമായ ബാറ്റിംഗ് ശൈലി കൊണ്ട് അതിശയിപ്പിച്ച താരം. റണ്ണടിക്കുമെന്നൊരുറപ്പുമില്ല, എന്നാല്‍ ക്രീസില്‍ അധിക സമയം മുട്ടി വെറുപ്പിക്കാറില്ലായിരുന്നു അഫ്രീദി. പിന്നീട് ബാറ്റിംഗില്‍ പിന്നോക്കം പോയെങ്കിലും നിര്‍ണ്ണായക ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്തി എന്നും ടീമിനു ഉപകാരിയായി തന്നെ നിലകൊണ്ടു. പലവട്ടം റിട്ടയര്‍ ചെയ്തു, തിരികെ വന്നു.

തന്റെ ക്രിക്കറ്റ് കഴിവുകള്‍ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് താരം ഇന്ന് തന്റെ കന്നി ശതകം സ്വന്തമാക്കി ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. നാറ്റ്‍വൈസ്റ്റ് ടി20 ബ്ലാസ്റ്റിലെ ആദ്യ ക്വാര്‍ട്ടറില്‍ ഹാംഷെയര്‍-ഡെര്‍ബിഷെയര്‍ മത്സരത്തിലാണ് ശാഹിദ് അഫ്രീദി വെടി പൊട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹാംഷെയറിനായി 43 പന്തില്‍ നിന്നാണ് അഫ്രീദി തന്റെ കന്നിശതകം നേടിയത്.

101 റണ്‍സ് നേടി പുറത്താകുമ്പോള്‍ 7 സിക്സറുകളും 10 ബൗണ്ടറിയും ഇന്നലെകളുടെ ഈ താരം സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിജയത്തോടെ പിവി സിന്ധു തുടങ്ങി
Next articleലൂക്ക് ഷോ പരിക്കിൽ നിന്ന് തിരിച്ചെത്തി, മാഞ്ചസ്റ്ററിന് നല്ല വാർത്ത