
- Advertisement -
പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ തുടര്‍ച്ചയായി ക്രിക്കറ്റ് ഓസ്ട്രേലിയ ബോര്‍ഡ് അംഗമായ ബോബ് എവറെ രാജിവെച്ചു. കോച്ചായി ജസ്റ്റിന് ലാംഗറുടെ നിയമനമാണ് പെട്ടെന്നുള്ള രാജിയ്ക്ക് കാരണമെന്നാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍. ദക്ഷിണാഫ്രിക്കയില്‍ നടന്ന വിവാദ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ രണ്ട് പ്രത്യേക റിവ്യൂ ഗ്രൂപ്പുകളെ നിയമിച്ചിരുന്നു.
ബോബ് ഇത്തരത്തില്‍ രണ്ട് ഗ്രൂപ്പുകളെ നിയമിച്ചതിനെ എതിര്‍ത്തിരുന്ന വ്യക്തിയാണെന്നാണ് അറിയുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്മാന് ഡേവിഡ് പീവറുമായുള്ള അഭിപ്രായ വ്യത്യാസമാണ് ബോബിന്റെ രാജിയ്ക്ക് പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement