ആ താരങ്ങളാരെന്ന് ബോര്‍ഡിനറിയാം: മാര്‍ക്ക് ടെയിലര്‍

- Advertisement -

റാഞ്ചിയിലെ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ഒത്തു കളിച്ചുവെന്ന് ആരോപിക്കപ്പെടുന്ന രണ്ട് താരങ്ങളാരെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കറിയാമെന്ന് മാര്‍ക്ക് ടെയിലര്‍. എന്നാല്‍ മുന്‍ ഓസ്ട്രേലിയന്‍ നായകന്റെ വാദം ക്രിക്കറ്റ് ഓസ്ട്രേലിയ തള്ളിക്കളഞ്ഞിട്ടുണ്ട്. അല്‍ ജസീറയുടെ വീഡിയോയില്‍ താരങ്ങളുടെ പേരി വെളിപ്പെടുത്തുന്നില്ലെങ്കിലും രണ്ട് ഓസ്ട്രേലിയന്‍ താരങ്ങള്‍ സ്പോട്ട് ഫിക്സിംഗിനായി പണം കൈപ്പറ്റിയെന്നായിരുന്നു പറയുന്നത്.

ഭീമമായ തുക കൈപ്പറ്റിയെന്ന് പറയപ്പെടുന്ന താരങ്ങള്‍ക്കെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം ആരംഭിച്ചുവന്നാണ് മാര്‍ക്ക് പറയുന്നത്. എന്നാല്‍ ഇപ്പറയുന്ന തരത്തില്‍ യാതൊരുവിധ തെളിവും തങ്ങള്‍ക്ക് അല്‍ ജസീറയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement