നോര്‍ത്താംപ്ടണ്‍ഷയറുമായി കരാറിലെത്തി സിംബാബ്‍വേ താരം

സിംബാബ്‍വേയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത താരം കൗണ്ടി ടീമുമായി കരാറിലെത്തി. പ്രതീക്ഷിച്ചിത് പോലെയുള്ള സംഭവ വികാസങ്ങളാണ് സിംബാബ്‍വേ താരത്തില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ കോല്‍പാക് കരാര്‍ ആണ് ബ്ലെസ്സിംഗ് മുസര്‍ബാനി ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ നോര്‍ത്താംപ്ടണ്‍ഷയറുമായി കരാറിലെത്തിയിരിക്കുന്നത്.

ടീമിന്റെ രണ്ടാം ഡിവിഷന്‍ രണ്ടാം ഇലവനു വേണ്ടി ചില മത്സരങ്ങള്‍ കളിച്ച ശേഷമാണ് ഔദ്യോഗികമായ കരാര്‍ താരം ടീമിന്റെ സീനിയര്‍ ടീമുമായി ഒപ്പുവെച്ചിരിക്കുന്നത്. 21 വയസ്സുകാരന്‍ സിംബാബ്‍വേ താരം 18 ഏകദിനങ്ങളും 6 ടി20യും ഒരു ടെസ്റ്റും സിംബാബ്‍വേയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

Exit mobile version