Site icon Fanport

മൂന്ന് വിക്കറ്റുകള്‍ നഷ്ടം, ശ്രീലങ്കയുടെ ലീഡ് 65 റൺസ്

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ടിനെതിരെ രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക 83/3 എന്ന നിലയിൽ. 65 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്. ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ 355 റൺസ് നേടിയ ശേഷം മത്സരത്തിൽ ന്യൂസിലാണ്ടിന്റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഡാരിൽ മിച്ചൽ മാറ്റ് ഹെന്‍റി കൂട്ടുകെട്ട് ന്യൂസിലാണ്ടിന് ലീഡ് നേടിക്കൊടുത്തു.

ഒഷാഡ ഫെര്‍ണാണ്ടോ(28), ദിമുത് കരുണാരത്നേ(17), കുശൽ മെന്‍ഡിസ്(14) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. മൂന്ന് പേരെയും ബ്ലെയര്‍ ടിക്നര്‍ ആണ് പുറത്താക്കിയത്. 20 റൺസുമായി ആഞ്ചലോ മാത്യൂസും 2 റൺസുമായി പ്രഭാത് ജയസൂര്യയുമാണ് ക്രീസിലുള്ളത്.

Exit mobile version