Site icon Fanport

ഇതിഹാസ സ്പിന്നർ ബിഷൻ സിംഗ് ബേദി അന്തരിച്ചു

ഇതിഹാസ സ്പിന്നറും മുൻ ഇന്ത്യൻ ക്യാപ്റ്റനും ആയിരുന്ന ബിഷൻ സിംഗ് ബേദി അന്തരിച്ചു. 77 വയസ്സായിരുന്നു‌. 1967 നും 1979 നും ഇടയിൽ ഇന്ത്യക്കായി 67 ടെസ്റ്റുകൾ കളിച്ച ബേദി 266 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. പത്ത് ഏകദിനങ്ങളിൽ നിന്ന് ഏഴ് വിക്കറ്റും അദ്ദേഹം വീഴ്ത്തി.

ബിഷൻ സിംഗ് ബേദി 23 10 23 16 41 36 974

1946 സെപ്തംബർ 25 ന് ഇന്ത്യയിലെ അമൃത്സറിൽ ജനിച്ച ബിഷൻ സിംഗ് ബേദി, ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിന്നറായിരുന്നു. 1966-ൽ അദ്ദേഹം തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചു. 1979 വരെ ഇന്ത്യക്ക് ആയി കളിച്ചു. 1971ൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യയെ നയിച്ച് വിജയം നേടിയിരുന്നു.

Exit mobile version