
ഓസ്ട്രേലിയന്‍ പേസര്‍ ബില്ലി സ്റ്റാന്‍ലേക്ക് ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ കളിക്കുവാന്‍ സാധ്യതയില്ല. കാല്‍പാദത്തിനാണ് ആദ്യ ഏകദിന മത്സരത്തിനിടെ താരത്തിനു പരിക്കേറ്റത്. മുമ്പ് ഈ ഭാഗത്ത് താരത്തിനു പരിക്കേറ്റിരുന്നതാണെന്നുള്ളതിനാല് പരിക്ക് അല്പം ഗുരുതരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആദ്യ മത്സരത്തില്‍ ജേസണ്‍ റോയ്, ജോ റൂട്ട് എന്നിവരെ പുറത്താക്കിയ സ്റ്റാന്‍ലേക്ക് ഇംഗ്ലണ്ട് ഓപ്പണര്‍മാരെ തന്റെ പേസ് കൊണ്ട് ബുദ്ധിമുട്ടിച്ചിരുന്നു. 10 ഓവറില്‍ 44 റണ്‍സാണ് സ്റ്റാന്‍ലേക്ക് വിട്ടു നല്‍കിയത്. സ്റ്റാന്‍ലേക്കിനു പകരം ജൈ റിച്ചാര്‍ഡ്സണു ഓസ്ട്രേലിയ അവസരം നല്കുവാന് സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
