ടാസ്മാനിയയിൽ ലോക്ക്ഡൗൺ, വനിത ബിഗ് ബാഷ് മത്സരങ്ങള്‍ക്ക് ഭീഷണി

Wbbl

ടാസ്മാനിയ ലോക്ക്ഡൗണിലേക്ക് പോയതോടെ വനിത ബിഗ് ബാഷിൽ ഹോബാര്‍ട്ടിൽ നടക്കുന്ന മത്സരങ്ങള്‍ക്ക് ഭീഷണി. മത്സരങ്ങള്‍ സംബന്ധിച്ച് അവ്യക്തത ഉടലെടുത്തിരിക്കുകയാണ് ഇപ്പോള്‍. മൂന്ന് ദിവസത്തേക്കാണ് ടാസ്മാനിയയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 19, 20 തീയ്യതികിളിലായി നാല് മത്സരങ്ങളാണ് ഹോബാര്‍ട്ടിലെ ബെല്ലേറീവ് ഓവലില്‍ നടക്കാനിരിക്കുന്നത്. വനിത ബിഗ് ബാഷിൽ ആദ്യത്തെ 20 മത്സരങ്ങള്‍ ഹോബാര്‍ട്ടിലാണ് നടക്കുന്നത്. പിന്നീട് ടൂര്‍ണ്ണമെന്റ് അഡിലെയ്ഡ്, പെര്‍ത്ത്, മക്കായി എന്നിവിടങ്ങളിലേക്ക് നീങ്ങും.

8 ടീമിൽ ഏഴ് ടീമും ഹോബാര്‍ട്ടിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്.

Previous articleഎമ്മ ക്രെംലിൻ കപ്പിൽ നിന്ന് പിന്മാറി
Next articleഫ്രാങ്ക്ഫർട്ടിന്റെ കോസ്റ്റികിനെ നോട്ടമിട്ട് ന്യൂകാസിൽ