സിഡ്നി തണ്ടറുമായി പുതിയ കരാറിലെത്തി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷബ്നിം ഇസ്മൈല്‍

സിഡ്നി തണ്ടറുമായി വനിത ബിഗ് ബാഷില്‍ പുതിയ കരാ‍റിലെത്തി ദക്ഷിണാഫ്രിക്കയുടെ ഷബ്നിം ഇസ്മൈല്‍. കഴിഞ്ഞ സീസണില്‍ ഓസ്ട്രേലിയയുടെ റെനേ ഫാറെല്‍ വിരമിച്ചതിനാല്‍ തന്നെ സിണ്ടനി തണ്ടറിന്റെ പേസ് നിരയിലേക്ക് താരത്തിനെ എത്തിക്കാനായത് ടീമിന് ഏറെ നേട്ടം തന്നെയാണ്. 2019ല്‍ ഇസ്മൈല്‍ ടീമിന് വേണ്ടി കളിച്ചിരുന്നു.

അന്ന് 10 വിക്കറ്റേ താരത്തിന് നേടാനായുള്ളുവെങ്കിലും മികച്ച എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. താരത്തിനെ വീണ്ടും ടീമിലെത്തിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് കോച്ച് ട്രെവര്‍ ഗ്രിഫിന്‍ പറഞ്ഞത്. കഴിഞ്ഞ സീസണില്‍ വളരെ മികച്ച രീതിയിലാണ് തണ്ടറിന് വേണ്ടി ഷബ്നിം പന്തെറിഞ്ഞതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Previous articleമൊഹമ്മദ് സലിസു ഇനി സൗതാമ്പ്ടണിൽ
Next articleസെർജിനോ ഡെസ്റ്റിനായി യുവന്റസും രംഗത്ത്