ഷബ്നിം ഇസ്മൈൽ ബിഗ് ബാഷിന് ഇല്ല

ബിഗ് ബാഷിൽ ഷബ്നിം ഇസ്മൈൽ ബിഗ് ബാഷിന് ഇല്ല. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. സിഡ്നി തണ്ടറിന് വേണ്ടിയാണ് താരം കഴിഞ്ഞ ഏതാനും സീസണിൽ കളിച്ചത്.

തണ്ടറിന്റെ കിരീട നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ച ഷബ്നിം ഫൈനലിലെ താരവുമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. സിഡ്നി തണ്ടര്‍ ഷബ്നിം ഇസ്മൈലിന് പകരക്കാരിയെ പ്രഖ്യാപിച്ചിട്ടില്ല.

അതേ സമയം ഫ്രാ‍ഞ്ചൈസി സ്മൃതി മന്ഥാനയെയും ദീപ്തി ശര്‍മ്മയെയും സ്വന്തമാക്കിയിട്ടുണ്ട്.

Previous articleബിഗ് ബാഷിലേക്ക് മറ്റൊരു ഇന്ത്യന്‍ താരം കൂടി
Next articleടോസ് നേടി സഞ്ജു, ബാറ്റിംഗ് അനുകൂല സാഹചര്യമെന്ന് താരം