ബിഗ് ബാഷ് വനിത ലീഗ് പുരുഷ ലീഗിനൊപ്പം നടത്തിയാലും സ്വാഗതം ചെയ്യും – മെഗ് ലാന്നിംഗ്

- Advertisement -

ബിഗ് ബാഷ് വനിത ലീഗിന്റെ നടത്തിപ്പാണ് പ്രധാനമെന്നും അത് പുരുഷന്മാരുടെ മത്സരങ്ങള്‍ക്കൊപ്പം നടത്തിയാലും തങ്ങള്‍ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയ വനിത ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ്. കൊറോണ കാരണം ക്രിക്കറ്റ് ലോകത്തെമ്പാടും മുടുങ്ങിയ സ്ഥിതിയില്‍ ക്രിക്കറ്റ് കളിക്കുക എന്നതാണ് തങ്ങള്‍ വനിത താരങ്ങളുടെ ആഗ്രഹമെന്നും മെഗ് ലാന്നിംഗ് വ്യക്തമാക്കി.

താനും വിക്ടോറിയയിലെ ടീമംഗങ്ങളും ചെറിയ തോതില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ നിയമാവലികളും പാലിച്ചുള്ള പരിശീലനത്തിലാണ് തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും താരം വ്യക്തമാക്കി. കാണികളുണ്ടാകുമോ ഇല്ലയോ അതിനുള്ള അനുമതിയുണ്ടാകുമോ ഇല്ലയോ എന്നൊന്നും തനിക്ക് അറിയില്ലെന്നും ഞങ്ങളെല്ലാവരും ക്രിക്കറ്റ് കളിക്കുക എന്ന തീവ്രമായ ആഗ്രഹമാണിപ്പോള്‍ വെച്ച് പുലര്‍ത്തുന്നതെന്നും താരം വ്യക്തമാക്കി.

ഇപ്പോള്‍ പരിശീലനത്തിനും വളരെ കുറച്ച് സമയം ആണ് അനുവധിച്ചിട്ടുള്ളതെന്നും കാര്യമായ സോഷ്യലൈസിംഗില്‍ നിന്നെല്ലാം താരങ്ങള്‍ വിട്ട് നില്‍ക്കുകയാണെന്നും ലാന്നിംഗ് പറഞ്ഞു. ഫെസിലിറ്റിയില്‍ എത്തുമ്പോളെല്ലാം തങ്ങളുടെ താപനില പരിശോധിക്കുന്നുണ്ടെന്നും ഏത് ഉപകരണം ഉപയോഗിച്ചാലും അത് വൃത്തിയാക്കുന്നുണ്ടെന്നും സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ച് താരം വിശദമാക്കി.

Advertisement