ടൂര്‍ണ്ണമെന്റിലെ രണ്ടാം ശതകം നേടി എല്‍സെ പെറി

വനിത ബിഗ് ബാഷില്‍ ഈ സീസണിലെ തന്റെ രണ്ടാം ശതകം നേടി എല്‍സെ പെറി. തന്റെ ആറ് ഇന്നിംഗ്സുകളില്‍ അഞ്ചെണ്ണത്തിലും 50നു മുകളില്‍ സ്കോര്‍ ചെയ്ത താരം ഇവയില്‍ രണ്ടെണ്ണം ശതകങ്ങളാക്കി മാറ്റുകയായിരുന്നു. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമില്‍ കളിയ്ക്കുന്ന എല്‍സെ പെറി 64 പന്തില്‍ നിന്നാണ് 103 റണ്‍സുമായി പുറത്താകാതെ നിന്നത്.

പെറിയുടെ ഈ സ്കോറിംഗ് മികവ് സിഡ്നി സിക്സേര്‍സിനെ 20 ഓവറില്‍ 166/3 എന്ന സ്കോറിലെത്തിക്കുകയായിരുന്നു. 58, 102*, 74*, 10, 72*, 103* എന്നിങ്ങനെയാണ് ടൂര്‍ണ്ണമെന്റിലെ പെറിയുടെ സ്കോറുകള്‍. ഇവയില്‍ നാല് ഇന്നിംഗ്സുകളില്‍ താരം പുറത്തായിട്ടില്ല.