ബ്രിസ്ബെയിന്‍ ഹീറ്റില്‍ നിന്ന് ബെത്ത് മൂണിയെ സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്

- Advertisement -

ഓസ്ട്രേലിയന്‍ ഓപ്പണര്‍ ബെത്ത് മൂണിയ്ക്ക് ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേഴ്സില്‍ രണ്ട് വര്‍ഷത്തെ കരാര്‍. ഹീറ്റിനെ 2018,2019 സീസണുകളില്‍ കിരീട നേട്ടത്തിലേക്ക് നയിച്ചതില്‍ സുപ്രധാന പങ്ക് വഹിച്ചതാണ് താരം. ഇരു ഫൈനലുകളില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ബെത്ത് മൂണിയായിരുന്നു.

നിലവില്‍ ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റിംഗ് താരമാണ് ബെത്ത് മൂണി. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് അടുത്തിടെയാണ് പെര്‍ത്തില്‍ നിന്ന് മെല്‍ബേണ്‍ സ്റ്റാര്‍സിലേക്ക് പോയത്. ആ വിടവ് നികത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പെര്‍ത്ത് മൂണിയെ ടീമിലേക്ക് എത്തിക്കുന്നത്.

കഴിഞ്ഞ സീസണ്‍ ബിഗ് ബാഷില്‍ ഏറ്റവും അധികം റണ്‍സ് നേടിയ രണ്ടാമത്തെ താരമായിരുന്നു ബെത്ത് മൂണി. ന്യൂസിലാണ്ടിന്റെ സോഫി ഡിവൈന്‍ ആയിരുന്നു ഒന്നാം സ്ഥാനത്ത്. ടി20 ലോകകപ്പില്‍ 259 റണ്‍സുമായി ബെത്ത് മൂണി ടൂര്‍ണ്ണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Advertisement