ഇന്ത്യൻ വനിതാ ടീമിനെ പരിശീലിപ്പിക്കാൻ അപേക്ഷ നൽകി ഗിബ്സ്

മുൻ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഹെർഷൽ ഗിബ്സ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനാകാൻ അപേക്ഷ നൽകി. രമേശ് പവാർ സ്ഥാനം ഒഴിയുന്നതിലേക്കാണ് ഗിബ്സ് അപേക്ഷ നൽകുന്നത്. കുവൈത്ത് ദേശീയ ടീമിന്റെ പരിശീലകനായിരുന്നു ഗിബ്സ്.

മികച്ച ഒരാളെയെ തിരഞ്ഞെടുക്കൂ എന്ന് ക്രിക്കറ്റ് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻ ഇന്ത്യൻ പേസർ വെങ്കടേഷ് പ്രസാദ് അപേക്ഷ നൽകിയതായി വാർത്തകൾ വന്നിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചു. ഡേവ് വാട്ട്മോർ, ടോം മൂടി എന്നിവരും പരിഗണനയിൽ ഉള്ളതായാണ് വിവരം. ഡിസംബർ 14 വരെ പരിശീലക റോളിനായി അപേക്ഷ നൽകാവുന്നതാണ്. ഡിസംബർ 20 നാണ് അഭിമുഖം നടക്കുക.

സൗത്ത് ആഫ്രിക്ക കണ്ട ഏറ്റവും നല്ല ബാറ്റ്സ്മാൻമാരിൽ ഒരാളായ ഗിബ്സ് അവർക്കായി 248 ഏക ദിനങ്ങളും, 90 ടെസ്റ്റുകളും, 28 T20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.