അഡിലെയ്ഡ് സ്ട്രൈക്കേഴ്സുമായി കരാറിലെത്തി ഡിയാന്‍ഡ്ര ഡോട്ടിന്‍

Sports Correspondent

Deandradottin

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച ഡിയാന്‍ഡ്ര ഡോട്ടിന്‍ വനിത ബിഗ് ബാഷിൽ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനായി കളിക്കും. താരം മുമ്പ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനും ബ്രിസ്ബെയിന്‍ ഹീറ്റിനുമായി കളിച്ചിട്ടുണ്ട്. 29 മത്സരങ്ങളിൽ നിന്ന് ബിഗ് ബാഷിൽ 424 റൺസാണ് താരം നേടിയിട്ടുള്ളത്.

കോമൺവെൽത്ത് ഗെയിംസിനിടെയാണ് ഡോട്ടിന്‍ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ പ്രാദേശിക ക്രിക്കറ്റിലും മറ്റും താന്‍ കളി തുടരുമെന്ന് താരം അറിയിച്ചിരുന്നു.

250ലധികം അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച താരമാണ് ഡോട്ടിന്‍. ഡോട്ടിന്റെ സേവനം ടീമിന് കരുത്തേകുമെന്ന് സ്ട്രൈക്കേഴ്സ് മുഖ്യ കോച്ച് ലൂക്ക വില്യംസ് വ്യക്തമാക്കി.