Browsing Category

Women Big Bash

The Women Big Bash League is an Australian professional franchise Twenty20 cricket league by Cricket Australia.

കാപ്പിനെ നിലനിര്‍ത്തി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്

വനിത ബിഗ് ബാഷിൽ മാരിസാന്നെ കാപ്പിനെ നിലനിര്‍ത്തി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്. കഴിഞ്ഞ സീസണിൽ ഫൈനലില്‍ കാപ്പ് ആയിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 106 റൺസും 12 വിക്കറ്റുമാണ് കഴി‍ഞ്ഞ വനിത ബിഗ് ബാഷിൽ കാപ്പിന്റെ സംഭാവന. ഫൈനലില്‍…

മെൽബേൺ റെനഗേഡ്സുമായി കരാര്‍ പുതുക്കി ഹര്‍മന്‍പ്രീത് കൗര്‍

വനിത ബിഗ് ബാഷിൽ ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗര്‍ വീണ്ടും എത്തുന്നു. താരം മെൽബേൺ റെനഗേഡ്സുമായി തന്റെ കരാര്‍ പുതുക്കുകയായിരുന്നു. ഏഴാം സീസണിൽ റെനഗേഡ്സിന്റെ ടോപ് റൺ സ്കോററും(406 റൺസും) ഏറ്റവും അധികം വിക്കറ്റ് നേടിയതും(15) ഹര്‍മന്‍പ്രീത്…

വനിത ബിഗ് ബാഷിൽ സിഡ്നി സിക്സേഴ്സിന്റെ കോച്ചായി ചാര്‍ലട്ട് എഡ്വേര്‍ഡ്സ് എത്തുന്നു

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചാര്‍ലട്ട് എഡ്വേര്‍ഡ്സ് വനിത ബിഗ് ബാഷിൽ സിഡ്നി സിക്സേഴ്സിന്റെ കോച്ചായി എത്തുന്നു. ബെന്‍ സോയറിന് പകരം ആണ് എഡ്വേര്‍ഡ്സ് ഈ റോളിലെത്തുന്നത്. ഏഴ് വര്‍ഷം ബെന്‍ സോയറിന്റെ കീഴിൽ രണ്ട് കിരീടവും രണ്ട് റണ്ണര്‍അപ്പ്…

വനിത ആഷസ്, സോഫി മോളിനക്സ് പരിക്കേറ്റ് പുറത്ത്

വനിത ആഷസ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയായി സോഫി മോളിനക്സിന്റെ പരിക്ക്. വനിത ബിഗ് ബാഷിനിടെ ആണ് താരത്തിന് പരിക്കേറ്റത്. ജനുവരി 27ന് ആണ് വനിത ആഷസ് ആരംഭിക്കുവാനിരിക്കുന്നത്. ഇനി താരത്തിന്റ ശ്രദ്ധ മാര്‍ച്ചിലെ ഏകദിന ലോകകപ്പിന്…

ബിഗ് ബാഷിലെ ഏറ്റവും ഉയര്‍ന്ന സ്കോറിനൊപ്പം എത്തി സ്മൃതി മന്ഥാന, എന്നാൽ ജയം ഹര്‍മ്മന്‍പ്രീതിന്റെ…

മെൽബേൺ റെനഗേഡ്സിനെതിരെയുള്ള മത്സരത്തിൽ 64 പന്തിൽ നിന്ന് പുറത്താകാതെ 114 റൺസ് നേടിയ സ്മൃതി മന്ഥാന ബിഗ് ബാഷിലെ ഏറ്റവും ഉയര്‍ന്ന സ്കോറിനൊപ്പമെത്തി. 2017ൽ സിക്സേര്‍സിന് വേണ്ടി സ്റ്റാറിനെതിരെ 52 പന്തിൽ 114 റൺസ് നേടിയ ആഷ്‍ലൈ ഗാര്‍ഡ്നറുടെ…

ജെമീമയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ റെനഗേഡ്സിന് വിജയം, തണ്ടറിനായി പൊരുതി നോക്കി സ്മൃതി

ഇന്ത്യന്‍ താരങ്ങളായ ജെമീമ റോഡ്രിഗസും സ്മൃതി മന്ഥാനയും അവരവരുടെ ടീമുകള്‍ക്കായി തിളങ്ങിയ മത്സരത്തിൽ സിഡ്നി തണ്ടറിനെതിരെ തകര്‍പ്പന്‍ വിജയം നേടി മെൽബേൺ റെനഗേഡ്സ്. 9 റൺസിന്റെ വിജയമാണ് മെൽബേൺ റെനഗേഡ്സ് നേടിയത്. 75 റൺസുമായി പുറത്താകാതെ നിന്ന…

ലോക്ക്ഡൗൺ വിഷയമല്ല, വനിത ബിഗ് ബാഷ് മത്സരങ്ങള്‍ നടക്കും

ഹോബാര്‍ട്ടിൽ നടക്കേണ്ട വനിത ബിഗ് ബാഷ് മത്സരങ്ങള്‍ ടാസ്മാനിയയിലെ ലോക്ക്ഡൗൺ കാരണം നടക്കാതെ പോകുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ലോക്ക്ഡൗൺ നിലനില്‍ക്കുമെങ്കിലും ബിഗ് ബാഷ് മത്സരങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് അധികാരികള്‍ അറിയിച്ചിട്ടുണ്ട്.…

ടാസ്മാനിയയിൽ ലോക്ക്ഡൗൺ, വനിത ബിഗ് ബാഷ് മത്സരങ്ങള്‍ക്ക് ഭീഷണി

ടാസ്മാനിയ ലോക്ക്ഡൗണിലേക്ക് പോയതോടെ വനിത ബിഗ് ബാഷിൽ ഹോബാര്‍ട്ടിൽ നടക്കുന്ന മത്സരങ്ങള്‍ക്ക് ഭീഷണി. മത്സരങ്ങള്‍ സംബന്ധിച്ച് അവ്യക്തത ഉടലെടുത്തിരിക്കുകയാണ് ഇപ്പോള്‍. മൂന്ന് ദിവസത്തേക്കാണ് ടാസ്മാനിയയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.…

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിലേക്ക് സൂപ്പര്‍ താരം

വനിത ബിഗ് ബാഷിൽ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഡെയിന്‍ വാന്‍ നീക്കെര്‍ക്കിനെ സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ടീമിന്റെ രണ്ടാമത്തെ വിദേശ താരമായാണ് ഡെയിന്‍ എത്തുന്നത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ലോറ വോല്‍വാര്‍ഡട് ആണ് ടീമിലെ മറ്റൊരു താരം.…

ജെമീമയ്ക്കൊപ്പം ഹര്‍മ്മന്‍പ്രീതും റെനഗേഡ്സിനായി കളിക്കാനെത്തുന്നു

വനിത ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേൺ റെനഗേഡ്സ് ഇന്ത്യന്‍ വനിത ടി20 ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിന് സ്വന്തമാക്കി. നേരത്തെ ജെമീമ റോഡ്രിഗസിനെയും ഫ്രാഞ്ചൈസി സ്വന്തമാക്കിയിരുന്നു. ഇതോടെ ബിഗ് ബാഷിൽ 6 ഇന്ത്യന്‍ വനിത താരങ്ങളുടെ പങ്കാളിത്തം…