മലയാളി കരുത്തില്‍ സിഡ്നി തണ്ടറിനു അഞ്ച് വിക്കറ്റ് ജയം

- Advertisement -

അവസാന പന്തില്‍ സിഡ്നി തണ്ടറിനെ വിജയത്തിലേക്ക് നയിച്ച് അര്‍ജ്ജുന്‍ നായര്‍. അവസാന ഓവറില്‍ 11 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ തണ്ടറിനായി അര്‍ജ്ജുന്‍ 6 പന്തില്‍ 12 റണ്‍സ് നേടുകയായിരുന്നു. ഷോണ്‍ അബോട്ട് എറിഞ്ഞ അവസാന ഓവറില്‍ ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തിയ അര്‍ജ്ജുന്‍ തന്നെയാണ് അവസാന പന്തില്‍ വിജയ റണ്ണും നേടിയത്. 5 വിക്കറ്റ് നഷ്ടത്തിലാണ് സിഡ്നി തണ്ടര്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരം ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടുകയായിരുന്നു. 46 പന്തില്‍ 76 റണ്‍സ് നേടി നിര്‍ണ്ണായകമായ ഇന്നിംഗ്സാണ് നായകന്‍ ഷെയിന്‍ വാട്സണ്‍ നേടിയത്.

ആദ്യം ബാറ്റഅ ചെയ്ത സിക്സേര്‍സ് ഡാനിയല്‍ ഹ്യൂജ്സ്(29), നിക് മാഡിസണ്‍(31), സാം ബില്ലിംഗ്സ്(32) എന്നിവരുടെ സ്കോറുകളുടെ ബലത്തില്‍ 20 ഓവറില്‍ 149 റണ്‍സ് നേടുകയായിരുന്നു. 9 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. അര്‍ജ്ജുന്‍ നായര്‍, മിച്ചല്‍ മക്ലെനാഗന്‍, ഫവദ് അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഷെയിന്‍ വാട്സണ്‍ന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ടീമിനെ അനായാസം ലക്ഷ്യത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും വിക്കറ്റുകള്‍ വീണപ്പോള്‍ ടീം തോല്‍വിയിലേക്ക് വഴുതി വീഴുമെന്ന പ്രതീതി ജനിപ്പിച്ചു. എന്നാല്‍ അവസാന ഓവറുകളില്‍ അര്‍ജ്ജുന്‍ നായര്‍(12*)-എയ്ഡന്‍ ബ്ലിസാര്‍ഡ്(11*) കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ അപരാജിതമായി 24 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. സിക്സേര്‍സിനായി ഡാനിയല്‍ സാംസ് നാല് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement