റെക്കോര്‍ഡ് കരാറുമായി ക്രിസ് ഗ്രീന്‍ സിഡ്നി തണ്ടറിലേക്ക്

ബിഗ് ബാഷ് ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ കരാറിലെത്തി ക്രിസ് ഗ്രീന്‍. സിഡ്നി തണ്ടറുമായി ആറ് വര്‍ഷത്തെ കരാറിലേക്കാണ് താരം എത്തിയിരിക്കുന്നത്. നേരത്തെ ക്രിസ് ലിന്നുമായി ബ്രിസ്ബെയിന്‍ ഹീറ്റ് നേടിയ 5 വര്‍ഷത്തെ കരാറിനെയാണ് ഇപ്പോള്‍ ഗ്രീന്‍ മറികടന്നിരിക്കുന്നത്. തണ്ടറില്‍ 2014ല്‍ എത്തിയ ഗ്രീന്‍ ഇപ്പോളും തണ്ടറില്‍ തന്നെ തുടരുകയാണ്.

തന്നെ ആദ്യമായി പിന്തുണച്ച ടീമാണ് തണ്ടറെന്നും അതിനാല്‍ തന്നെ അവര്‍ക്കായി ഭാവിയിലും കളി തുടരാനാകുന്നു എന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഗ്രീന്‍ വ്യക്തമാക്കി. ടി20 സ്പെഷ്യലിസ്റ്റായ ഗ്രീന്‍ ഇതുവരെ ഓസ്ട്രേലിയയ്ക്കായി കളിച്ചിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള ടി20 ലീഗുകളില്‍ ശ്രദ്ധേയമായ ഓള്‍റൗണ്ട് പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.

Previous articleഈ ടെസ്റ്റില്‍ ബംഗ്ലാദേശിന് ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്നത് രണ്ട് പേരുടെ പ്രകടനം മാത്രം
Next articleകേരളത്തിൽ ഫുട്ബാൾ പ്രതിഭകളെ വളർത്തിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്