60 റണ്‍സിന് ഓള്‍ഔട്ട് ആയി മെല്‍ബേണ്‍ റെനഗേഡ്സ്, വമ്പന്‍ വിജയം നേടി സിഡ്നി സിക്സേഴ്സ്

ജോഷ് ഫിലിപ്പിന്റെ 95 റണ്‍സും ബെന്‍ ഡ്വാര്‍ഷൂയിസ്, സ്റ്റീവ് ഒക്കേഫെ എന്നിവരുടെ മികച്ച ബൗളിംഗ് ഒരുമിച്ചപ്പോള്‍ വമ്പന്‍ വിജയം നേടി സിഡ്നി സിക്സേഴ്സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേഴ്സ് 205 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 57 പന്തില്‍ 95 റണ്‍സ് നേടിയ ജോഷ് ഫിലിപ്പേയും 19 പന്തില്‍ 45 റണ്‍സ് നേടിയ ജോര്‍ദ്ദന്‍ സില്‍ക്കുമാണ് സിക്സേഴ്സ് നിരയില്‍ തിളങ്ങിയത്. ഡാനിയേല്‍ ഹ്യൂജ്സ് 32 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ റെനഗേഡ്സ് 10.4 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ബെന്‍ ഡ്വാര്‍ഷൂയിസ് നാലും സ്റ്റീവ് ഒക്കേഫെ മൂന്നും വിക്കറ്റാണ് സിഡ്നി സിക്സേഴ്സ് നിരയില്‍ തിളങ്ങിയത്. 145 റണ്‍സിന്റെ വിജയം ആണ് സിക്സേഴ്സ് സ്വന്തമാക്കിയത്.

Exit mobile version