വലിയ മോഹങ്ങള്‍ വേണ്ട!!! സ്മിത്തിനോട് ക്രിക്കറ്റ് ഓസ്ട്രേലിയ

Sports Correspondent

Stevesmith

ബിഗ് ബാഷ് ഫൈനൽസിൽ സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കുവാനുള്ള സ്മിത്തിന്റെ ആഗ്രഹം തള്ളിക്കളഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ. സ്മിത്തിന് വേണ്ടി അപേക്ഷ ഫ്രാഞ്ചൈസി നല്‍കിയെങ്കിലും അത് ബോര്‍ഡ് നിരസിക്കുകയായിരുന്നു.

ന്യൂസിലാണ്ടുമായുള്ള ഏകദിന പരമ്പര മാറ്റി വെച്ചതോടെയാണ് സ്മിത്ത് പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെയുള്ള മത്സരം കളിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചത്. താരം മെൽബേണിലേക്ക് പേപ്പര്‍വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുവാന്‍ എത്തിയെന്നാണ് ലഭിയ്ക്കുന്ന വിവരം.

എന്നാൽ സ്മിത്തിന് വേണ്ടി നിയമം മാറ്റേണ്ടതില്ലെന്ന് സ്റ്റേറ്റ് സിഇഒമാര്‍ നല്‍കിയ ഉപദേശമാണ് ബോര്‍ഡ് താരത്തിന് അവസരം നിഷേധിക്കുവാന്‍ കാരണം എന്നാണ് അറിയുന്നത്.

പകരക്കാരായി എത്തുന്ന താരങ്ങള്‍ പ്രാദേശിക താരങ്ങളുടെ പൂളിൽ നിന്ന് മാത്രം ആകണമെന്നാണ് ബിഗ് ബാഷിലെ നിയമം.