അഡിലെയിഡ് ഓവലില്‍ സ്ട്രൈക്കേഴ്സ് ആദ്യം ബാറ്റ് ചെയ്യും

- Advertisement -

ബിഗ് ബാഷ് ലീഗില്‍ നിലവിലെ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച് അഡിലെയിഡ് സ്ട്രൈക്കേഴ്സ്. ടോസ് നേടിയ നായകന്‍ ട്രാവിസ് ഹെഡ് ബാറ്റിംഗ് തീരുമാനം അറിയിക്കുകയായിരുന്നു. തന്റെ കന്നി ബിഗ് ബാഷ് മത്സരത്തിനിറങ്ങുന്ന റഷീദ് ഖാനിലാവും ഏവരുടെയും ശ്രദ്ധ. ആദ്യ മത്സരത്തില്‍ ഷെയിന്‍ വാട്സണിന്റെ ബാറ്റിംഗ് മികവില്‍ അവസാന പന്തിലാണ് സിഡ്നി തണ്ടര്‍ മത്സരം വിജയിച്ചത്. മലയാളി താരം അര്‍ജ്ജുന്‍ നായരും നിര്‍ണ്ണായകമായ പ്രകടനമാണ് കാഴ്ചവെച്ചത്.

അഡിലെയിഡ് സ്ട്രൈക്കേഴ്സ്: ജേക്ക് വെതറാള്‍ഡ്, അലക്സ് കാരി, കോളിന്‍ ഇന്‍ഗ്രാം, ട്രാവിസ് ഹെഡ്, ജോനാഥന്‍ ഡീന്‍, ജേക്ക് ലെഹ്മാന്‍, ജോനാഥന്‍ വെല്‍സ്, റഷീദ് ഖാന്‍, പീറ്റര്‍ സിഡില്‍, ബെന്‍ ലൗഗ്ലിന്‍, ബില്ലി സ്റ്റാന്‍ലേക്ക്

സിഡ്നി തണ്ടര്‍: കുര്‍ട്ടിസ് പാറ്റേര്‍സണ്‍, ജോസ് ബട്‍ലര്‍, ഷെയിന്‍ വാട്സണ്‍, ബെന്‍ റോഹ്റര്‍, റയാന്‍ ഗിബ്സണ്‍, അര്‍ജ്ജുന്‍ നായര്‍, എയ്ഡന്‍ ബ്ലിസാര്‍ഡ്, ക്രിസ് ഗ്രീന്‍, ആന്‍ഡ്രൂ ഫെക്ടേ, മിച്ചല്‍ മക്ലെനാഗന്‍, ഫവദ് അഹമ്മദ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement