99 റണ്‍സില്‍ പുറത്തായി സ്റ്റോയിനിസ്, സ്റ്റാര്‍സിനു ജയമില്ല

- Advertisement -

ബ്രിസ്ബെയിന്‍ ഹീറ്റ് നേടിയ കൂറ്റന്‍ ടോട്ടലിനെ മറികടക്കാനാകാതെ മെല്‍ബേണ്‍ സ്റ്റാര്‍സ്. സ്റ്റാര്‍സിന്റെ മാര്‍ക്കസ് സ്റ്റോയിനിസിന്റെ(99) വെടിക്കെട്ട് ബാറ്റിംഗിനു പോലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. അവസാന ഓവറില്‍ 24 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ സ്റ്റാര്‍സിനു 15 റണ്‍സ് അകലെ മാത്രമേ എത്തിപ്പെടാനായുള്ളു. അഞ്ചാം വിക്കറ്റില്‍ 137 റണ്‍സ് കൂട്ടുകെട്ട് നേടിയ സ്റ്റോയിനിസ്-ഫോക്നര്‍ കൂട്ടുകെട്ട് അവസാന നിമിഷം വരെ പൊരുതിയെങ്കിലും ലക്ഷ്യം മറികടക്കാനായില്ല. ബിഗ്ബാഷ് ശതകത്തിനു ഒരു റണ്‍സ് അകലെ റണ്‍ഔട്ട് ആവുകയായിരുന്നു മാര്‍ക്കസ് സ്റ്റോയിനസ്. ജെയിംസ് ഫോക്നര്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നു. 6 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് സ്റ്റാര്‍സ് മറുപടിയായി നേടിയത്.

നേരത്തെ മികച്ച ബാറ്റിംഗ് പ്രകടനവുമായി ബ്രിസ്ബെയിന്‍ ഹീറ്റഅ 206 റണ്‍സ് നേടിയിരുന്നു. അലക്സ് റോസ്(51), ജോ ബേണ്‍സ്(50) എന്നിവരുടെ ശതകങ്ങള്‍ക്കൊപ്പം ബ്രണ്ടന്‍ മക്കല്ലം(35), ബെന്‍ കട്ടിംഗ് എന്നിവരും വിജയികള്‍ക്കായി മികവ് പുലര്‍ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement