പരിക്കേറ്റ് പുറത്തായി ജെയിംസ് പാറ്റിന്‍സണ്‍, ബ്രിസ്ബെയിനിനു തിരിച്ചടി

ബിഗ് ബാഷില്‍ തിരിച്ചടിയേറ്റുവാങ്ങി ബ്രിസ്ബെയിന്‍ ഹീറ്റ്. ടൂര്‍ണ്ണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ ബ്രിസ്ബെയിനിനു വേണ്ടി കളിക്കുവാന്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ജെയിംസ് പാറ്റിന്‍സണ്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്. സൈഡ് സ്ട്രെയിന്‍ കാരണം താരം ഇനിയുള്ള മത്സരങ്ങളില്‍ ടീമിനായി ഇറങ്ങില്ല. കഴിഞ്ഞ വ്യാഴാഴ്ച മെല്‍ബേണ്‍ റെനഗേഡ്സിനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്.

ഈ വര്‍ഷം അഞ്ച് മത്സരങ്ങളില്‍ നിന്ന് 4 വിക്കറ്റാണ് താരം ഇതുവരെ നേടിയത്. പാറ്റിന്‍സണ്‍ തിരികെ ഓസ്ട്രേലിയയുടെ ടെസ്റ്റ ടീമിലേക്ക് മടങ്ങിയെത്തുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ക്കിടെയാണ് താരത്തിനുൺ ഓസ്ട്രേലിയയ്ക്കും തിരിച്ചടിയായി ഈ വാര്‍ത്ത എത്തുന്നത്.