വാട്സണ്‍ കരാര്‍ പുതുക്കി, സിഡ്നി തണ്ടറില്‍ രണ്ട് വര്‍ഷം കൂടി തുടരും

- Advertisement -

സിഡ്നി തണ്ടറുമായുള്ള തന്റെ ബിഗ് ബാഷ് കരാര്‍ പുതുക്കി ഷെയിന്‍ വാട്സണ്‍. രണ്ട് വര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ ഷെയിന്‍ വാട്സണ്‍ പുതുക്കുന്നത്. ഐപിഎല്‍ 2018ല്‍ മികച്ച ഫോമില്‍ കളിച്ച വാട്സണ്‍ തന്നെയാവും സിഡ്നി തണ്ടറിനെ നയിക്കുകയെന്നാണ് കരുതപ്പെടുന്നത്. തണ്ടറുമായി കരാര്‍ പുതുക്കാനായതില്‍ സന്തോഷമുണ്ടെന്നാണ് ഷെയിന്‍ വാട്സണ്‍ അറിയിച്ചത്.

കഴിഞ്ഞ സീസണില്‍ തണ്ടറിന്റെ ടോപ് സ്കോറര്‍ വാട്സണ്‍ ആയിരുന്നു. നിലവില്‍ തണ്ടര്‍ സ്ക്വാഡ് താരതമ്യേന ചെറുപ്പക്കാരുടെ സംഘമാണെങ്കിലും തലപ്പത്ത് വാട്സണിന്റെ സേവനം ടീമിനു ഏറെ ഗുണം ചെയ്യും. സിഡ്നി തണ്ടറിന്റെ പുതിയ കോച്ച് ഷെയിന്‍ ബോണ്ട് വാട്സണിന്റെ കരാര്‍ പുതുക്കലില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement