ബിഗ് ബാഷ് അരങ്ങേറ്റത്തില്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി ഷദബ് ഖാന്‍

- Advertisement -

തന്റെ ബിഗ് ബാഷ് അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി പാക് യുവ സ്പിന്നര്‍ ഷദബ് ഖാന്‍. 15 റണ്‍സിനു മെല്‍ബേണ്‍ സ്റ്റാര്‍സിനെ ബ്രിസ്ബെയിന്‍ ഹീറ്റ് പരാജയപ്പെടുത്തിയ മത്സരത്തില്‍ 2 വിക്കറ്റുകളാണ് ഷദബ് ഖാന്‍ വീഴ്ത്തിയത്. തന്റെ 4 ഓവറില്‍ 41 റണ്‍സ് വഴങ്ങിയെങ്കിലും ഗ്ലെന്‍ മാക്സ്വെല്ലിന്റെയും ലൂക്ക് റൈറ്റിന്റെയും വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണ്ണായകമായ ഇടപെടലുകളാണ് ഷദബ് ഖാന്‍ മത്സരത്തില്‍ നടത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement