റെനഗേഡ്സിലേക്ക് മുഹമ്മദ് നബിയും കീറണ്‍ പൊള്ളാര്‍ഡും

- Advertisement -

ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ഫ്രാഞ്ചൈസി ആയ മെല്‍ബേണ്‍ റെനഗേഡ്സിലേക്ക് അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി. ബിഗ് ബാഷില്‍ കളിക്കുന്ന രണ്ടാമത്തെ അഫ്ഗാന്‍ താരമാവും നബി. നേരത്തെ റഷീദ് ഖാനെ അഡിലെയിഡ് സ്ട്രൈക്കേഴ്സ് സ്വന്തമാക്കിയിരുന്നു. ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ള മുഹമ്മദ് നബിയുടെ സേവനം ടീമിനു ഏറെ ഗുണകരമാകും.

ടി20യിലെ മറ്റൊരു മുന്തിയ ഓള്‍റൗണ്ടര്‍ ആയ കീറണ്‍ പൊള്ളാര്‍ഡിനെയും സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസിയ്ക്കായിട്ടുണ്ട്. വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോയും റെനഗേഡ്സിലാണ് കളിക്കുന്നത്. നബിയും പൊള്ളാര്‍ഡും സീസണ്‍ മുഴുവന്‍ ലഭ്യമാകില്ലയെങ്കിലും ബ്രാവോ സീസണ്‍ മുഴുവനായും ലഭ്യമാകുമെന്നാണ് അറിയുന്നത്. നബി ഡിസംബര്‍ 21നു റെനിഗേഡ്സിന്റെ ആദ്യ മത്സരം മുതല്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. ഹോബാര്‍ട്ട് ഹറികെയന്‍സുമായാണ് ഇവരുടെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement