ക്രിസ് ലിന്‍ വെടിക്കെട്ടിനായി പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കണം, റെനഗേഡ്സ് ബൗളിംഗ് തിരഞ്ഞെടുത്തു

- Advertisement -

ബ്രിസ്ബെയിന്‍ ഹീറ്റിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഇന്നും കളിക്കാനില്ല. ക്രിസ് ലിന്‍ ഇല്ലാതെയാണ് തങ്ങളുടെ രണ്ടാം മത്സരത്തില്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ നേതൃത്വത്തിലുള്ള ഹീറ്റ് മെല്‍ബേണ്‍ റെനിഗേഡ്സിനെ നേരിടാനിറങ്ങുന്നത്. ടോസ് നേടിയ റെനിഗേഡ്സ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ബ്രിസ്ബെയിന്‍ ഹീറ്റ്: ജിമ്മി പിയേര്‍സണ്‍, ബ്രണ്ടന്‍ മക്കല്ലം, സാം ഹെസ്‍ലെറ്റ്, മാര്‍നസ് ലാബുഷാഗ്നേ, അലക്സ് റോസ്, ബെന്‍ കട്ടിംഗ്, ഷദബ് ഖാന്‍, മാര്‍ക് സ്റ്റെകേറ്റേ, ജോഷ് ലാലോര്‍, ബ്രണ്ടന്‍ ഡോഗെറ്റ്, മിച്ചല്‍ സ്വെപ്സണ്‍

മെല്‍ബേണ്‍ റെനിഗേഡ്സ്: ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് ഹാരിസ്, കാമറൂണ്‍ വൈറ്റ്, ടോം കൂപ്പര്‍, ബ്രാഡ് ഹോഡ്ജ്, ഡ്വെയിന്‍ ബ്രാവോ, ടിം ലൂഡേമാന്‍, ജാക് വില്‍ഡെര്‍മത്, മുഹമ്മദ് നബി, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ബ്രാഡ് ഹോഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement